Latest NewsKeralaNews

ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരിവാങ്ങി; പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ അജ്ഞാതൻ ഉപദ്രവിച്ചു

ഈ സമയം വാതിൽ തുറന്നു പുറത്തേയ്ക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുകയും കൈവിട്ടു താഴെ വീഴുകയുമായിരുന്നു.

കൊച്ചി: പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം. അജ്ഞാതൻ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരി വാങ്ങി. ആക്രമണത്തിനിടയിൽ യുവതി ട്രെയിനിനു പുറത്തേക്കു ചാടി. വീഴ്ചയിൽ തലയ്ക്കു പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തുഗുരുവായൂർ പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെയാണു സംഭവം.

ചെങ്ങന്നൂരിൽ ജോലിക്കു പോകാനായി മുളന്തുരുത്തിയിൽനിന്നാണു യുവതി ട്രെയിനിൽ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതൻ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചു കുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. വീണ്ടും ആക്രമിക്കാനായി കൈയ്ക്കു കയറി പിടിച്ചപ്പോൾ യുവതി ഡോർ തുറന്നു പുറത്തേക്കു ചാടുകയായിരുന്നുവെന്നു പറയുന്നു.

Read Also: എ​ല്‍​ഡി​എ​ഫ് തു​ട​ര്‍​ഭ​ര​ണം നേ​ടും; 80 സീ​റ്റു​ക​ള്‍ ഉറപ്പ്: പ്ര​വ​ച​നവുമായി എ​ന്‍ എ​സ് മാ​ധ​വ​ന്‍

യുവതിയെ ചികിത്സയ്ക്കായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ യുവതി മാത്രമാണു കംപാർട്ടുമെന്റിൽ ആ സമയം ഉണ്ടായിരുന്നത്. മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടനെ ട്രെയിനിലെ ബാത്ത്റൂമിന്റെ ഭാഗത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതിൽ തുറന്നു പുറത്തേയ്ക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുകയും കൈവിട്ടു താഴെ വീഴുകയുമായിരുന്നു. റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി മൊഴിയെടുത്തു. പ്രതിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button