Latest NewsNewsIndia

8 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു; കൊലപാതകം ഭാര്യാസഹോദരിയെ സ്വന്തമാക്കാന്‍

റെഹാനയുമായുള്ള ബന്ധം തുടരുന്നതിനായാണ് സൈനയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്.

ന്യൂഡല്‍ഹി: മയക്കുമരുന്ന് രാജ്ഞി എന്ന് അറിയപ്പെടുന്ന യുവതിയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിണിയായ സൈന (29) ആണ് മരണത്തിന് ഇരയായത്. സൈനയുടെ നാലാമത്തെ ഭര്‍ത്താവായ വാസിമാണ് പ്രതി. ചൊവ്വാഴ്‌ച രാവിലെ 10.30ന് ആയിരുന്നു സംഭവം. വാസിമിന്റെ ആക്രമണത്തില്‍ സൈനയുടെ പരിചാരകനും ഗുരുതരമായി പരിക്കേറ്റു.

Read Also: ‘മാന്യമായി ഡ്യൂട്ടി ചെയ്യുക,അല്ലെങ്കില്‍ തൊപ്പി വെക്കാന്‍ തല കാണില്ല’; പൊലീസുകാര്‍ക്കെതിരെ പോസ്റ്റിട്ട യുവാ…

എന്നാൽ ഒരു വര്‍ഷം മുമ്പാണ് സൈനയെ വാസിം വിവാഹം കഴിച്ചത്. മുമ്പുള്ള മൂന്ന് ഭര്‍ത്താക്കന്മാരും സൈനയെ ഉപേക്ഷിച്ചിരുന്നു. ഡല്‍ഹി മേഖലയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നവരില്‍ പ്രധാനിയായിരുന്നു സൈന. നാലാമത്തെ വിവാഹത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ഇവര്‍ അറസ്‌റ്റ് ചെയ്യപ്പെടുകയും ചെയ്തു. കുറച്ച്‌ ദിവസം മുമ്പാണ് ജാമ്യം ലഭിച്ച്‌ ഇവര്‍ പുറത്തിറങ്ങിയത്. ഇതിനിടയില്‍ സൈനയുടെ സഹോദരി റെഹാനയുമായി വാസിം അടുത്തു. ഇതിനെ സൈന എതിര്‍ക്കുകയും ഇരുവരും തമ്മില്‍ പലതവണ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. റെഹാനയുമായുള്ള ബന്ധം തുടരുന്നതിനായാണ് സൈനയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. യുവതിയുടെ വീട്ടില്‍ കടന്നെത്തിയ വാസിം തുടരെ നിറയൊഴിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി

shortlink

Post Your Comments


Back to top button