Latest NewsKeralaNewsIndiaInternational

ഒരുവർഷത്തോളം തൊഴിൽരഹിതനായിരുന്ന മലയാളിക്ക് റമദാൻ മാസത്തിൽ ദുബായിൽ 300,000 ദിർഹത്തിന്റെ ജാക്ക്‌പോട്ട്

'ഇത് വിശുദ്ധ റമദാൻ മാസത്തിന്റെ അനുഗ്രഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ജോലിയില്ലാതെ, വീട്ടിൽ ഇരുന്നതിനുശേഷം ഞാൻ വളരെ വിഷമത്തിലായിരുന്നു

ഒരു വർഷത്തോളം ജോലിയില്ലാത്ത ശേഷം, കടുത്ത നിരാശയിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിയ മലയാളിക്ക് ദുബായിലെ മഹാസൂസ് നറുക്കെടുപ്പിൽ രണ്ടാം സമ്മാനം. മലയാളിയായ അഫ്സൽ ഖാലിദാണ് ദുബായിൽ നടന്ന 22-ാമത് മഹ്സൂസ് പ്രതിവാര ഡിജിറ്റൽ നറുക്കെടുപ്പിൽ വിജയിയയത് . സർവശക്തനിൽ നിന്നുള്ള റമദാൻ സമ്മാനമായി ഇതിനെ കാണുന്നുവെന്ന് ജേതാവായ അഫ്സൽ ഖാലിദ് പറഞ്ഞു.

‘ഇത് വിശുദ്ധ റമദാൻ മാസത്തിന്റെ അനുഗ്രഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ജോലിയില്ലാതെ, വീട്ടിൽ ഇരുന്നതിനുശേഷം ഞാൻ വളരെ വിഷമത്തിലായിരുന്നു. ദൈവത്തിന്റെ സഹായം തേടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയായിരുന്നു’. 38 കാരനായ അഫ്‌സൽ പറഞ്ഞു

ശനിയാഴ്ച രാത്രി, ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് തന്റെ ഇമെയിൽ പരിശോധിക്കുകയായിരുന്നുവെന്ന് അഫ്സൽ പറയുന്നു.’മഹാസൂസ് നറുക്കെടുപ്പിൽ ഞാൻ 333,333 ദിർഹം നേടിയിട്ടുണ്ടെന്ന് മെയിലിൽ കണ്ടത് എനിക്ക് വിശ്വസിക്കാനായില്ല. രാത്രി മുഴുവൻ ആഹ്ളാദത്താൽ ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ മഹാസൂസ് ഡ്രോ ഉദ്യോഗസ്ഥരിൽ നിന്ന് കോൾ വന്ന്, നറുക്കെടുപ്പിൽ തനിക്ക് രണ്ടാം സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു. അഫ്‌സൽ പറഞ്ഞു

‘ഈ പണത്തിൽ നിന്ന് ഞാൻ ആദ്യം സദാഖ നൽകും, ഇത് ദൈവത്തിന് നന്ദി പറയാനും എനിക്ക് ലഭിച്ച നന്മ മുന്നോട്ട് കൊണ്ടുപോകാനുമുള്ള എന്റെ മാർഗമാണ്. ഞാൻ വളരെ മോശം സാഹചര്യങ്ങളിൽ ആയിരുന്നതിനാൽ, ജോലിയില്ലാത്തവരെയും, ആലംബഹീനരായ ആളുകളെയും സഹായിക്കും’.സമ്മാനം ലഭിച്ചതിൽ ദാനധർമ്മത്തിനുള്ള ഒരു നിശ്ചിത തുക മാറ്റിവെച്ചുകൊണ്ട് അഫ്സൽ പറഞ്ഞു. സ്ഥിര വരുമാനത്തിനായി തന്റെ ടൗണിൽ ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ഇനി വിദേശത്തേക്ക് മടക്കമില്ലെന്നും അഫ്സൽ കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button