ന്യൂഡൽഹി: മാധ്യമങ്ങൾക്ക് മുന്നിൽ ഡൽഹിയിൽ ഓക്സിജനില്ല എന്ന് പറഞ്ഞതും പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ സ്വകാര്യ മീറ്റിംഗ് ലൈവ് ആയി വിട്ടും കെജ്‌രിവാൾ സ്ഥാപിക്കാൻ ശ്രമിച്ചത് കേന്ദ്രത്തിന്റെ അനാസ്ഥ മൂലം ഡൽഹിയിൽ ഓക്സിജൻ ലഭ്യമല്ല എന്നതായിരുന്നു എന്ന് സൂചന. ഇത് സംബന്ധിച്ച് നിരവധി തെളിവുകളുമായി സോഷ്യൽ മീഡിയയും ദേശീയ മാധ്യമങ്ങളും രംഗത്തെത്തി. സുധീർ എം രവീന്ദ്രൻ എന്ന ആളുടെ പോസ്റ്റ് ആണ് വാട്സാപ്പിലും സോഷ്യൽ മീഡിയയിലും വൈറലായിരിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,
” കെജ്‌രിവാൾ താഴെ കൊടുത്ത കത്ത് നോക്കുക. രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ ഓക്സിജൻ നിർമാതാക്കൾ ആയ Inox ഡൽഹി സർക്കാരിന് അയച്ച കത്താണ്. Inox ന് ഡൽഹിയിൽ മൊത്തം 45 ആശുപത്രികളുമായി കരാർ ഉള്ളതാണ്. എന്നാൽ ഈ അതിതീവ്ര സാഹചര്യത്തിൽ വെറും 17 ആശുപത്രിയിൽ മാത്രം ഓക്സിജൻ നൽകിയാൽ മതി എന്ന് കെജ്‌രിവാൾ സർക്കാർ ആവശ്യപ്പെട്ടു എന്നാണ് ഈ കത്ത് ചൂണ്ടിക്കാണിക്കുന്നത്. അതും ഓർഡർ കൊടുത്തിരിക്കുന്നത് ഈ ആശുപത്രികളിൽ ഉള്ള യഥാർഥ ഡിമാന്റിനെക്കാൾ വളരെ കുറവ് ആണ്. ഇത് രണ്ടും കൂട്ടി വായിക്കുമ്പോൾ ഡൽഹിയിൽ അരങ്ങേറുന്ന ഭീതിതമായ ദുരന്തം ഒരു orchestrated നാടകമാണോ എന്ന് ന്യായമായും സംശയിക്കാം…
തീർന്നില്ല, ഇതിനോട് കൂട്ടിവായിക്കാൻ ഇനിയുമുണ്ട് കാരണങ്ങൾ.
24×7 പ്രവർത്തിക്കുന്ന Inox ന്റെ ഫാക്ടറികളിൽ നിന്നുള്ള ട്രക്കുകൾ ഡാൽഹിയിൽ പ്രവേശിക്കുമ്പോൾ നിർദ്ദിഷ്ട ഓർഡറുകൾ ഡെലിവർ ചെയ്യാൻ അനുവദിക്കാതെ മറ്റ് പലയിടത്തേക്കും വഴി തിരിച്ചു വിടുന്നു പോലും. Inox കോടതിയിൽ കൊടുത്ത മൊഴിയാണ്. ഇത്രയധികം സംസ്ഥാനങ്ങളിൽ ഡെലിവർ ചെയ്യുന്ന Inox ന് ഡൽഹിയിൽ മാത്രമാണ് ഈ ദുരനുഭവം ഉണ്ടാവുന്നത്. ഡൽഹിയിൽ മാത്രമാണ് അകാരണമായ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വരുന്നത്. ഇതരസംസ്ഥാനങ്ങളിൽ ഒറ്റയൊന്നിൽ പോലും ഈ സ്ഥിതിവിശേഷം ഇല്ല.
ജയ്‌പൂർ ഗോൾഡൻ ഹോസ്പിറ്റൽ നൽകിയ മൊഴി: ഞങ്ങൾക്ക് 3.6 മെട്രിക് ടൺ ലഭിച്ചു. കിട്ടേണ്ടത് പുലർച്ചെ 5 മണിക്ക് ആയിരുന്നു… ഇന്നോളം വരാത്ത delay ഇത്തവണ വന്നു. കാരണം അവരുടെ ലോഡ് ഡൽഹി cross ചെയ്തു വരണമായിരുന്നു. ഡൽഹിയിൽ സപ്ലൈ ചെയിൻ disrupt ചെയ്യപ്പെട്ടിരിക്കുന്നു. ഒരു ഡൽഹി മിനിസ്റ്റർ പറഞ്ഞത് ആശുപത്രികൾ അകാരണമായി SoS കാളുകൾ പുറപ്പെടുവിക്കുന്നു എന്നാണ്. ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ വലിയ ഗൂഡാലോചന മണത്താൽ എങ്ങനെ കുറ്റം പറയാനൊക്കും….
കെജ്‌രിവാൾ ഒരു തികഞ്ഞ മാവോയിസ്റ്റ് അനുഭാവി ആണെന്നും, ചൈനീസ് ഏജന്റ് ആണെന്നും അനേകം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചൂടേറിയ ചർച്ചകൾ കണ്ടിട്ടും അതൊന്നും ഇന്നോളം മുഖവിലക്ക് എടുത്തിരുന്നില്ല. എന്നാൽ ഈ സംഭവവികാസങ്ങൾ മാറി ചിന്തിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നു.”
അതേസമയം inox ഈ കത്ത് കോടതിയിലും മാധ്യമങ്ങൾക്കും കൈമാറി. ഇത് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കത്തിന്റെ പകർപ്പ് കാണാം:
നേരത്തെ ഡൽഹിയിലെ ഓക്സിജൻ ക്ഷാമം ആദ്യമായി കെജ്‌രിവാൾ പുറത്ത് അറിയിച്ചത് തന്നെ മാധ്യമങ്ങളിലൂടെയാണ്. കർഷക സമരത്തിന് വേണ്ടതെല്ലാം സമയത്തിനെത്തിച്ചു പിന്തുണ നൽകിയ സർക്കാരാണ് ഡൽഹി സർക്കാർ. ഇവർ ഇപ്പോൾ ഡൽഹിയിലെ ജനങ്ങൾക്ക് ജീവവായു നൽകുന്നതിൽ വിമുഖത കാണിക്കുന്നതെന്തിനെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.
Post Your Comments