കാഠ്മണ്ഡു: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ച് നേപ്പാള്‍ ഭരണകൂടം. ബുധനാഴ്ച രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകള്‍ക്ക് പൂര്‍ണമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളില്‍ എത്തിയ മുഴുവന്‍ ഇന്ത്യാക്കാരും രാജ്യം വിടണമെന്നും അല്ലാത്തപക്ഷം അവർ അനിശ്ചിതകാലത്തേക്ക് നേപ്പാളില്‍ കുടുങ്ങിപ്പോകുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകി.
ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പല വിദേശ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ നേപ്പാള്‍ വഴി ഗള്‍ഫിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്. അതേസമയം, മറ്റൊരു രാജ്യത്ത് പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാക്കാര്‍ കൂടുതലായി എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് നേപ്പാള്‍ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയത്.
കോവിഡ് വാക്‌സിൻ; രാജ്യമൊട്ടാകെ ഇതുവരെ കേന്ദ്രം നൽകിയത് 15 കോടി സൗജന്യ വാക്സിൻ ഡോസുകള്‍
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആരംഭിച്ചത് മുതൽ നിരവധി ഇന്ത്യക്കാരാണ് നേപ്പാള്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. നേപ്പാളിൽ കോവിഡ് വ്യാപനസാധ്യത നിലനിൽക്കുന്നതിനാലാണ് ഇത്തരം യാത്രക്കാരെ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലേക്ക് ഭരണകൂടം എത്തിച്ചേർന്നത്.
Post Your Comments