കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. വോട്ടെണ്ണല്‍ ദിവസത്തില്‍ സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തമായതിനാല്‍ പ്രത്യേക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കിയത്.
read also : മദ്യപാന മോഹത്തിന് ലോക്ക്ഡൗൺ; സംസ്ഥാനത്ത് മദ്യം ഹോം ഡെലിവറി ഉടനെയില്ല
കൊവിഡിന്റെ രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും വോട്ടെണ്ണല്‍ ദിനത്തില്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗങ്ങളില്‍ തീരുമാനം എടുത്തുവെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു.
വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഒരിടത്തും വിജയാഹ്ലാദങ്ങള്‍ അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധിയും കോടതിയെ അറിയിച്ചു.
Post Your Comments