ഇന്ത്യയുടെ ജൈവ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ വളർച്ച. ലോകത്തകമാനം ജനങ്ങൾ കോവിഡ് പ്രതിസന്ധികളിൽ നിൽക്കുമ്പോഴാണ് വളർച്ച 51 % ഉയര്‍ന്ന് 1040 മില്യണ്‍ ഡോളര്‍ ആയത് . ഇന്ത്യൻ രൂപ 7078 കോടിയുടെ വളർച്ച. യു.എസ്.എ, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ഗ്രേറ്റ് ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇസ്രായേല്‍, ദക്ഷിണ കൊറിയ തുടങ്ങി അമ്പതിലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യയുടെ കയറ്റുമതി.
2020-21-ഇല്‍, ജൈവ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 39% ഉയര്‍ന്ന് 888,179 മെട്രിക് ടണ്‍ ആയി. ഇത് 2019-20-ഇല്‍ 638,998 ആയിരുന്നു. കോവിഡ് വ്യാപനം സാമ്പത്തിക, വ്യവസാ രംഗങ്ങളിൽ കടുത്ത പ്രതിസന്ധികൾ ഉയര്‍ത്തിയ വേളയിലാണ് വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് മേഖല ഈ വളര്‍ച്ച കൈവരിച്ചത്.
എണ്ണക്കുരുക്കള്‍, പഴച്ചാറുകള്‍/കുഴമ്പുകള്‍, ഭക്ഷ്യധാന്യങ്ങള്‍, ചോളങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മസാലകള്‍, തേയിലപ്പൊടി, ഔഷധ സസ്യ ഉല്‍പ്പന്നങ്ങള്‍, ഡ്രൈ ഫ്രൂട്‌സ്, പഞ്ചസാര, പയര്‍വര്‍ഗ്ഗങ്ങള്‍, കോഫി,സുഗന്ധതൈലങ്ങള്‍ എന്നിവയാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന മറ്റ് പ്രധാന ഉല്‍പ്പന്നങ്ങള്‍.
Post Your Comments