COVID 19Latest NewsIndiaNews

ഇന്ത്യയ്ക്ക് കോവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കൾ ഉടൻ ലഭ്യമാക്കുമെന്ന് അമേരിക്ക

‌ന്യൂഡൽഹി : കോവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കൾ ഉടൻ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് കോവിഷീൽഡ് വാക്സിൻ കൂടുതൽ ഉത്പാദിപ്പിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾ കയറ്റി അയക്കുന്നതിന് നേരത്തെ അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരുന്നു.

Read Also : 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിൽ നേരത്തെ വന്ന അറിയിപ്പിൽ തിരുത്തുമായി കേന്ദ്രസർക്കാർ

അമേരിക്കയിൽ കൊറോണ വ്യാപനം രൂക്ഷമായ സമയത്ത് അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പ് ആവശ്യപ്പെട്ടതിന് അനുസരിച്ച് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റി അയച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് അത്യാവശ്യം വന്നപ്പോൾ ജോ ബൈഡൻ നേതൃത്വം നൽകുന്ന അമേരിക്കൻ സർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് അമേരിക്ക തീരുമാനം അറിയിച്ചത്.

അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് എമിലി ഹോൺ പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സള്ളിവനും അജിത് ഡോവലും തമ്മിലുള്ള ടെലഫോൺ സംഭാഷണം നടത്തിയെന്നും എമിലി ഹോൺ വ്യക്തമാക്കി. കൊറോണയ്ക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന ഇന്ത്യയ്ക്ക് ആവശ്യമുള്ള മറ്റ് ഉപകരണങ്ങളും ഉടൻ നൽകുമെന്നും എമിലി ഹോൺ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button