തിരുവനന്തപുരം: മെഡിക്കല്‍ ലീവിലായിരുന്ന പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴക്കമുണ്ട് മൃത ശരീരത്തിന്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഷിബുവാണ് മരിച്ചത്. നെയ്യാറ്റിന്‍കര തിരുപുറത്തെ വീട്ടിലാണ് അൻപതുകാരനായ ഷിബുവിന്റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പത്ത് വര്‍ഷമായി ഭാര്യയുമായി പിണങ്ങി കഴിയുന്ന ഷിബു ഒറ്റയ്ക്കാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട് ഇയാൾക്ക്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് വ്യക്തത വരികയുള്ളു.
Post Your Comments