ഓരോ ക്ഷേത്രദര്‍ശനവും നമ്മുക്ക് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. പല ക്ഷേത്രങ്ങളിലും നാം ദര്‍ശനം നടത്തുകയും ഭഗവാനോടു ജീവിതസൗഭാഗ്യങ്ങള്‍ക്കു നന്ദിപറയുകയും ജീവിതദുരിതങ്ങളില്‍ നിന്നു കരകയറുന്നതിന് പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട്. ഓരോ ക്ഷേത്രവും ഓരോ കാര്യസിദ്ധിക്ക് പ്രസിദ്ധവുമാണ്.
ഇവിടെ പറയുന്നത് ഓരോ നക്ഷത്രക്കാരും ദര്‍ശനം നടത്തി പ്രാര്‍ഥിക്കേണ്ട ക്ഷേത്രങ്ങളെക്കുറിച്ചാണ്. അതാതു നക്ഷത്രക്കാര്‍ ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പ്രാര്‍ഥിച്ചാല്‍ വിശേഷഫലപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വാസം. ഓരോ നക്ഷത്രക്കാരും ദര്‍ശനം നടത്തേണ്ട ക്ഷേത്രങ്ങള്‍ ഏതെല്ലാമാണെന്നു നോക്കാം.
അശ്വതി- കണ്ണൂര്‍ തളിപ്പറമ്പിനു സമീപത്തുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം
ഭരണി- കൊല്ലം തൃക്കടവൂര്‍ ക്ഷേത്രം
കാര്‍ത്തിക- ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
രോഹിണി-തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം
മകീരം- കോട്ടയം പെരുന്ന മുരുകന്‍ ക്ഷേത്രം
തിരുവാതിര-മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം
പുണര്‍തം- പത്തനംതിട്ട കവിയൂര്‍ ഹനുമാന്‍ ക്ഷേത്രം
പൂയം- പയ്യന്നൂര്‍ മുരുകന്‍ ക്ഷേത്രം
ആയില്യം- മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം
മകം- തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രം
പൂരം-ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
ഉത്രം- കണ്ടിയൂര്‍ ശിവക്ഷേത്രം
അത്തം-തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം
ചിത്തിര- ചെങ്ങന്നൂര്‍ ദേവി ക്ഷേത്രം
ചോതി- പാമ്പുമേക്കാവ് നാഗരാജ ക്ഷേത്രം
വിശാഖം- ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം
അനിഴം- ശബരിമല ക്ഷേത്രം
തൃക്കേട്ട- പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം
മൂലം-കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
പൂരാടം- കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം
ഉത്രാടം- തുറവൂര്‍ നരസിംഹ ക്ഷേത്രം
തിരുവോണം- ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം
അവിട്ടം- ആറ്റുകാല്‍ ദേവി ക്ഷേത്രം
ചതയം-തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം
പൂരുരുട്ടാതി- ആറന്മുള ശ്രീകൃഷ്ണ ക്ഷേത്രം
ഉത്രട്ടാതി- വൈക്കം മഹാദേവ ക്ഷേത്രം
രേവതി- കാസര്‍കോഡ് അനന്തപത്മനാഭ ക്ഷേത്രം
Post Your Comments