കൊളംബോ: ശ്രീലങ്കൻ പാര്‍ലമെന്റ് അംഗം റിഷാദ് ബതിയുദീന്‍ അറസ്റ്റില്‍. 2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന മുസ്ലിം നേതാവായ പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബതിയുദീനെയാണ് ശ്രീലങ്കന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 279 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന സമ്മര്‍ദങ്ങള്‍ക്കിടെയാണ് അറസ്റ്റ്. ഭീകരവാദം തടയല്‍ നിയമം അനുസരിച്ചാണ് ഓള്‍ സീലോണ്‍ മക്കള്‍ പാര്‍ട്ടി നേതാവ് റിഷാദ് ബതിയുദീനെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതെന്ന് വക്താവ് അജിത് റൊഹാന അറിയിച്ചു.
Read Also: രാജ്യത്ത് കാര്‍ഷിക കയറ്റുമതിയില്‍ വന്‍ കുതിപ്പ്; ഗോതമ്പ് കയറ്റുമതിയില്‍ 727 ശതമാനം വളര്‍ച്ച
എന്നാൽ ബതിയുദീനൊപ്പം സഹോദരന്‍ റിയാജും പിടിയിലായിട്ടുണ്ട്. കൊളംബോയിലെ ഇരുവരുടെയും വീടുകളില്‍ പുലര്‍ച്ചെ നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. ചാവേറുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇവര്‍ക്കുള്ള ബന്ധം സംബന്ധിച്ച സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പരിഗണിച്ചാണ് അറസ്റ്റെന്നും റൊഹാന കൂട്ടിച്ചേര്‍ത്തു. ഹോട്ടലുകളിലും പള്ളികളിലും ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 200-ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ആര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല.
Post Your Comments