ന്യൂഡൽഹി: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്കും ഓക്‌സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചേർന്ന അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി നിർമ്മലാ സീതാരാമൻ, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിങ്ങനെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.
ഓക്‌സിജൻ താഴ്ന്ന നിരക്കിൽ ലഭ്യമാക്കാൻ കസ്റ്റംസ് നികുതി കുറയ്ക്കുമെന്ന് യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. മൂന്ന് മാസത്തേക്കാണ് നികുതി ഒഴിവാക്കുക. കുറഞ്ഞ നിരക്കിൽ ഓക്‌സിജൻ ലഭ്യമാക്കാനാണ് ഈ തീരുമാനം. കോവിഡ് വാക്‌സിനുള്ള കസ്റ്റംസ് നികുതിയും ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ഓക്‌സിജൻ എത്തിക്കാൻ പ്രധാനമന്ത്രിയും ഓക്‌സിജൻ നിർമ്മാതാക്കളുമായുള്ള യോഗത്തിൽ ധാരണയായിരുന്നു. റോഡ് മാർഗം ഓക്‌സിജൻ എത്തിക്കാനാണ് ധാരണയായിരിക്കുന്നത്.
Read Also: പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങൾക്കാണ് ആ പേരിന് ഏറ്റവും യോഗ്യത; പിണറായി വിജയനെതിരെ കെ.സുരേന്ദ്രൻ
Post Your Comments