Latest NewsKeralaNews

കണ്ണൂർ സെൻട്രൽ ജയിലിൽ ആശങ്കയായി രോഗവ്യാപനം; തടവുകാർ ഉൾപ്പെടെ 71 പേർക്ക് കോവിഡ്

രോഗം ബാധിച്ചവരിൽ രണ്ട് പേർ ജയിലിലെ ജീവനക്കാരും 69 പേർ തടവുകാരുമാണ്

കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് പടരുന്നു; ഇന്ന് 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 20ന് നടത്തിയ പരിശോധനയുടെ ഫലമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

Also Read: കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചിട്ടും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാതെ അനാസ്ഥ; ഡല്‍ഹി സര്‍ക്കാരിനെതിരെ ബിജെപി

രോഗം ബാധിച്ചവരിൽ രണ്ട് പേർ ജയിലിലെ ജീവനക്കാരും 69 പേർ തടവുകാരുമാണ്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈൻ സെന്ററിലേക്ക് മറ്റും. നേരത്തെ നടത്തിയ പരിശോധനയിലും തടവുകാരിൽ ചിലർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ജയിലിനുള്ളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

അതേസമയം, കണ്ണൂർ ജില്ലയിൽ ഇന്ന് 1755 പേർക്ക് കോവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1633 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 90 പേർക്കും വിദേശത്ത് നിന്നെത്തിയ നാല് പേർക്കും 28 ആരോഗ്യ പ്രവർത്തകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 24.3 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button