Latest NewsKeralaCinemaMollywoodNewsEntertainment

ഖാലിദ് റഹ്മാൻ ‘ലവ്’ ചിത്രം തമിഴിലേയ്ക്ക് ; നായകനായി വിജയ് സേതുപതി

ഷൈൻ ടോം ചാക്കോ രജിഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലവ്. ഇപ്പോഴിതാ ചിത്രം തമിഴ് റീമേക്കിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഷൈൻ ടോം ചാക്കോ കൈകാര്യം ചെയ്ത നായക വേഷത്തിലേക്ക് വിജയ് സേതുപതി എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട ചിത്രമായിരുന്നു ലവ്. കുടുംബങ്ങളിലെ ഡൊമസ്റ്റിക്ക് വയലൻസാണ് ചിത്രം പ്രമേയമാക്കിയിരുന്നത്. അനൂപ്–ദീപ്തി ദമ്പതികളുടെ ജീവിതവും അവർക്കിടയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. ഒരു ഫ്ലാറ്റും അവിടെ നടക്കുന്നൊരു കൊലപാതകവും പറയുന്ന ചിത്രം അവതരണ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

രജീഷ വിജയൻ, ഷൈൻ ടോം ചാക്കോ, സുധി കോപ്പാ, ഗോകുലന്‍, വീണ നന്ദകുമാർ, ജോണി ആന്റണി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംങ് നിർവഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button