Latest NewsKeralaNews

കാസർഗോഡ് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; 15 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം

കാസർഗോഡ്: കോവിഡ് രോഗവ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ഇതിന്റെ ഭാഗമായി ജില്ലയിലെ 15 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.

Also Read: ജർമ്മനിയിൽ നിന്നും 23 മൊബൈൽ ഓക്‌സിജൻ പ്ലാന്റുകൾ ഉടൻ എത്തും; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

കാഞ്ഞങ്ങാട്, നീലേശ്വരം മുൻസിപാലിറ്റികളിലും അജാനൂർ, ചെമ്മനാട്, ചെറുവത്തൂർ, കള്ളാർ, കയ്യൂർ, ചീമേനി, കിനാനൂർ, കരിന്തളം, കോടോംബേളൂർ, മടിക്കൈ, പടന്ന, പള്ളിക്കര, പുല്ലൂർപെരിയ, തൃക്കരിപ്പൂർ, ഉദുമ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രി 12 മണി മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ. ഇതോടൊപ്പം നേരത്തേ സർക്കാർ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ആളുകൾ കൂട്ടം കുടുന്നത് കർശനായി വിലക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പോലീസ് പരിശോധനയും നടപടികളും കർശനമാക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 1110 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ തന്നെ ചെക്ക് പോസ്റ്റുകളിൽ ഉൾപ്പെടെ പോലീസ് കർശന പരിശോധനയാണ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button