ദോഹ: ഇന്ത്യക്കാരടക്കം ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും ഏപ്രിൽ 25മുതൽ കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാക്കിയിരിക്കുന്നു. ഖത്തർ ആരോഗ്യമന്ത്രാലയമാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഇതനുസരിച്ചു ഇനി മുതൽ യാത്രക്ക് 72മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധനഫലമാണ് ഖത്തറിൽ എത്താൻ വേണ്ടത്. ഇന്ത്യ അടക്കം കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യക്കാർ ഖത്തറിൽ എത്തി ഏഴുദിവസം ഹോട്ടൽ ക്വറന്റീനിൽ കഴിയേണ്ടതാണ്. കോവിഡ് രോഗം മാറി ആറുമാസത്തിനുള്ളിൽ ഖത്തറിലേക്ക് വരുന്നവർക്കുള്ള ക്വറന്റീൻ ഒഴിവാക്കിയിട്ടുമുണ്ട്. രോഗം മാറിയതിന്റെ ലബോറട്ടറി ഫലം ഇതിനായി ഹാജരാക്കണം.
Post Your Comments