ക്വറ്റ : പാക്കിസ്ഥാനിലെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര് മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ചൈനീസ് അംബാസിഡര്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ കാര്‍ പാര്‍ക്കിംഗിലാണ് സ്ഫോടനമുണ്ടായത്. ബലൂചിസ്ഥാനിന് പ്രവിശ്യയിലെ ക്വറ്റയിലുള്ള സെറീന ഹോട്ടലിന്റെ പാര്‍ക്കിംഗിലായിരുന്നു സ്ഫോടനം.
Read Also : കോവിഡ് കേസുകൾ കുതിക്കുന്നു ; മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക്
അംബാസിഡറിന്റെ നേതൃത്വത്തില്‍ നാല് പേര് അടങ്ങുന്ന ചൈനീസ് സംഘമാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. സ്ഫോടനമുണ്ടായപ്പോള്‍ അംബാസിഡറും സംഘവും ഒരു യോഗത്തിനായി പുറപ്പെട്ടിരുന്നതായി പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. പാര്‍ക്കിംഗില്‍ ഉണ്ടായിരുന്ന കാറില്‍ സ്ഥാപിച്ചിരുന്ന ഐഇഡി ഉപയോഗിച്ചായിരുന്നു സ്ഫോടനമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Post Your Comments