കൊല്ലം: കേരളം വിറങ്ങലിച്ച് നിന്ന 2018 ലെ മഹാപ്രളയ കാലത്ത് കൈകുഞ്ഞിനെയും എടുത്ത് വെളളംകയറിയ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്റെ ചിത്രം മലയാളി അത്രവേഗം മറക്കില്ല. അന്നത്തെ വാര്‍ത്തകളിലെല്ലാം നിറഞ്ഞുനിന്നത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ മൈനാഗപ്പളളി സ്വദേശി വിനീത് എന്ന ചെറുപ്പക്കാരനായിരുന്നു. എന്നാല്‍ ആ പ്രളയകാലത്ത് മരണത്തെ മുന്നില്‍ കണ്ട പലരെയും വിനീത് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകയറ്റിയെങ്കിലും രണ്ടര വര്‍ഷത്തിനിപ്പുറം ആ യുവാവിനെ ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തു.
Read Also : ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.44 കോടിയും കടന്ന് മുന്നോട്ട്
ഇന്ന് രാവിലെ വീട്ടില്‍ നിന്ന് തിരുവല്ലയിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന വിനീത പിന്നാലെ വന്നിരുന്ന മിനി ലോറി ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ വിനീതിന്റെ ശരീരത്തിലൂടെ മിനി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്ത് തന്നെ വിനീത് മരിച്ചു. 34കാരനായ വിനീതിന് ഭാര്യയും ഒരു മകളുമുണ്ട്.
Post Your Comments