Latest NewsNewsIndia

തൂത്തുക്കുടിയിൽ കപ്പലിൽനിന്ന് റ​വ​ന്യു ഇ​ൻ​റ​ലി​ജ​ൻ​സ് ആ​യി​രം കോ​ടി​ വി​ല​യുള്ള ​​ മയക്കുമരുന്ന്​ പിടികൂടി

തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്ത്​ ക​പ്പ​ലി​ൽ​നി​ന്ന്​ 400 കി​ലോ മ​യ​ക്കു​മ​രു​ന്ന്​ സെ​ൻ​ട്ര​ൽ റ​വ​ന്യു ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം പി​ടി​കൂ​ടി. സാ​ർ​വ​ദേ​ശീ​യ വി​പ​ണി​യി​ൽ ഇ​തി​ന്​ ആ​യി​രം കോ​ടി​യി​ല​ധി​കം വി​ല​യു​ണ്ട്.

തെ​ക്ക​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ സു​രി​നാ​മി​ൽ​നി​ന്ന്​ തൂ​ത്തു​ക്കു​ടി​യി​ലെ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ലേ​ക്ക്​ ക​പ്പ​ൽ മാ​ർ​ഗം മ​ര​ക്ക​ട്ട​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്​​ത ക​ണ്ടെ​യ്​​ന​റു​ക​ളി​ലാ​ണ്​ ചാ​ക്കു​ക​ളി​ൽ സൂ​ക്ഷി​ച്ച 400 കി​ലോ കൊ​ക്കെ​യ്​​ൻ ക​ണ്ടെ​ത്തി​യ​ത്. സിം​ഗ​പ്പൂ​ർ, ശ്രീ​ല​ങ്ക തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യാ​ണ്​ ക​പ്പ​ൽ തൂ​ത്തു​ക്കു​ടി​യി​ലെ​ത്തി​യ​ത്.

ഇന്ത്യയുടെ വടക്കൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ അ​യ​ക്കാ​നി​രു​ന്ന​താ​ണെ​ന്നും മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​ന്​ പി​ന്നി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്​​ഥ സംഘം അറിയിച്ചു. ക​പ്പ​ൽ തു​റ​മു​ഖ​ത്ത്​ പിടിച്ചിട്ടു.

shortlink

Post Your Comments


Back to top button