തിരുവനന്തപുരം : താന്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന് പറയുന്നവര്‍ അതെന്താണെന്ന് വിശദീകരിച്ചാല്‍ മറുപടി നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രോട്ടോകോളും ലംഘിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
Read Also : സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നൽകുമെന്ന് യോഗി ആദിത്യനാഥ്
കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും ഭാര്യ ഒപ്പം വന്നത് കുടുംബകാര്യം മാത്രമാണ്. താനായത് കൊണ്ടാണ് അത് വിവാദമായത്. തനിക്ക് കോവിഡിന്‍റെ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ടെസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം അദ്ദേഹം പൊതു പരിപാടിയില്‍ പങ്കെടുത്തുവെന്നായിരുന്നു ആരോപണങ്ങളിലൊന്ന്. കോവിഡ് നെഗറ്റീവായി തിരികെ പോകുമ്പോൾ ള്‍ കോവിഡ് ബാധിതയായ ഭാര്യയെ ഒപ്പം കൂട്ടിയതും വിവാദമായിരുന്നു.
Post Your Comments