കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യവ്യാപകമായി അടുത്ത മൂന്നാഴ്ച നിർണ്ണായകമാണെന്ന് കേന്ദ്ര സർക്കാർ. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതായി ഉറപ്പ് വരുത്തണമെന്നും നിർദ്ദേശം.
കോവിഡ് വ്യാപനത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്നും കോവിഡ്
മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആൾക്കൂട്ടം ഉണ്ടാകാൻ ഇടവരുത്തരുതെന്നും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സർക്കാർ നിർദ്ദേശിച്ചു.
വാഹന ഗതാഗതം നിയന്ത്രിക്കണമെന്നും , ചന്തകളിൽ സമയക്രമം നിയന്ത്രിക്കണം പുതുക്കി നിശ്ചയിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments