KeralaLatest NewsNews

കോവിഡ് പ്രതിരോധം; തൃശൂരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

തിരുവനന്തപുരം: തൃശൂർ ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ നാല് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 5144 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 18881 പേർ

കോവിഡ് പ്രതിരോധത്തിന് വാർഡുതല ആരോഗ്യ സേന ശക്തിപ്പെടുത്താൻ മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി. കോവിഡ്, നോൺ കോവിഡ് ചികിത്സയ്ക്ക് ഒരു പോലെ ഊന്നൽ നൽകണം. കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മാസ്‌ക്, കൈ കഴുകൽ, സാമൂഹിക അകലം എന്നിവ അടിസ്ഥാനമാക്കി ബോധവത്ക്കരണം ശക്തിപ്പെടുത്തണം. ഗുരുതര കോവിഡ് രോഗികളെ ചികിത്സിക്കാൻ മെഡിക്കൽ കോളേജിൽ മതിയായ സൗകര്യം ഒരുക്കണം. ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഐ.സി.യു. കിടക്കകളും ഓക്സിജനും ഉറപ്പാക്കണമെന്നും കെ കെ ശൈലജ നിർദേശിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡൊമിസിയിലിയറി കെയർ സെന്ററുകളും (ഡി.സി.സി.) സി.എഫ്.എൽ.ടി.സി.കളും സി.എസ്.എൽ.ടി.സി.കളും സജ്ജമാക്കണം. മഴക്കാല പൂർവ ശുചീകരണവും ശ്രദ്ധിക്കണം. വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ജില്ലാതലത്തിൽ ഏകോപനം ശക്തിപ്പെടുത്തേണ്ടതാണ്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ കമ്മ്യുണിറ്റി കിച്ചൺ ആരംഭിക്കണം. ആദിവാസി ഊരുകൾ പ്രത്യേകം ശ്രദ്ധിക്കണം. അവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ച് നൽകണം. കോവിഡ്, പാലിയേറ്റീവ് രോഗികൾക്ക് മരുന്നുകൾ വീട്ടിലെത്തിച്ച് നൽകണമെന്നും യോഗത്തിൽ തീരുമാനിച്ചു.

Read Also: കോഴിക്കോട് നിയന്ത്രണങ്ങൾ കർശനമാകുന്നു; ആരാധനാലയങ്ങളിൽ അഞ്ചു പേർക്ക് മാത്രം പ്രവേശനാനുമതി;വിവാഹ ചടങ്ങുകൾക്കും നിയന്ത്രണം

തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കളക്ടർ എസ്. ഷാനവാസ്, കോർപറേഷൻ ചെയർമാൻ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ, ഡി.എം.ഒ. ഡോ. കെ.ജെ. റീന, ഡി.പി.എം. ഡോ. സതീശൻ, തദ്ദേശസ്വയംഭരണ അധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button