മുംബൈ : പ്ലാറ്റ്‌ഫോമില്‍ നിന്ന് കാല്‍ തെന്നി ട്രാക്കിലേക്ക് വീണ കുഞ്ഞിന് രക്ഷകനായി റെയില്‍വേ ജീവനക്കാരനായ പോയിന്റ്‌സ്മാന്‍. കുട്ടി വീണ അതേ ട്രാക്കില്‍ ട്രെയിന്‍ കുതിച്ചു വരുമ്പോഴായിരുന്നു സാഹസിക രക്ഷപ്പെടുത്തല്‍. ട്രാക്കിലൂടെ ഓടി കുട്ടിയെ എടുത്ത് പ്ലാറ്റ്‌ഫോമിലേക്കിട്ട് ജീവനക്കാരനും കയറുമ്പോഴേക്കും ട്രെയിന്‍ തൊട്ടടുത്തെത്തിയിരുന്നു.
സ്‌റ്റേഷനില്‍ സ്‌റ്റോപ്പില്ലാത്ത ട്രെയിനായിരുന്നു ഇത്. അതിനാല്‍ നിര്‍ത്താനും സാധിച്ചില്ല. ട്രാക്കില്‍ വീണ കുട്ടി പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിക്കുന്നത് സി സി ടി വി വീഡിയോയില്‍ കാണാം.
കുട്ടിയും അമ്മയും നില്‍ക്കുന്ന ഭാഗത്ത് ആരുമുണ്ടായിരുന്നില്ല. മാതാവിന്റെ കരച്ചിലും ബഹളവും കേട്ട പോയിന്റ്‌സ്മാന്‍ ട്രാക്കിലൂടെ ഓടിവരികയായിരുന്നു. അദ്ദേഹം കുട്ടിയെ രക്ഷപ്പെടുത്തുമ്പോൾ ഒന്നുരണ്ട് പേര്‍ ഓടി വരുന്നത് കാണാം.
മുംബൈ ഡിവിഷനിലെ വംഗണി റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്‌ഫോമിലാണ് സംഭവം. മുംബൈ ഡിവിഷനിലെ മയൂര്‍ ഷെല്‍ഖെ എന്ന ജീവനക്കാരനാണ് രക്ഷകനായത്.
വീഡിയോ കാണാം:
Leave a Comment