KeralaLatest NewsNews

പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനത്തിന് വിലക്ക്; ക്ഷേത്രത്തിന് സമീപത്തെ കടകളും അടച്ചിടും

കണ്ണൂർ: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് ഭക്തരുടെ പ്രവേശനത്തിന് വിലക്ക്. അടുത്ത പത്ത് ദിവസത്തേക്കാണ് ഭക്തരുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

Read Also: കേരളത്തിൽ നാളെ മുതൽ രാത്രികാല കർഫ്യൂ, വർക്ക് ഫ്രം ഹോം നടപ്പാക്കും; കൂടുതൽ നിയന്ത്രണവുമായി സർക്കാർ

ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന കടകളും അടച്ചിടും. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡിലടക്കം കോവിഡ് വ്യാപനം കൂടി വരികയാണ്. കണ്ണൂരിലെ ആന്തൂർ നഗരസഭയുടെ ഭാഗമായ വാർഡിലാണ് പറശ്ശിനി ശ്രീമുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത്.

ഇതിന് തൊട്ടടുത്തുള്ള വാർഡുകളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ ക്ഷേത്ര അധികൃതർ തീരുമാനിച്ചത്. ഭക്തരെ പ്രവേശിപ്പിക്കാതെ മടപ്പുരയിൽ ചടങ്ങുകൾ മാത്രം നടത്താനാണ് അധികൃതരുടെ തീരുമാനം.

Read Also: ഈ നിർദ്ദേശങ്ങളെല്ലാം ഒരാഴ്ച്ച മുൻപേ നടപ്പിലാക്കിയത്; കേന്ദ്രത്തിന് കത്തയച്ച മൻമോഹൻ സിംഗിന് മറുപടി നൽകി ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button