അമിത വണ്ണം നമുക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അമിത വണ്ണം കുറയ്ക്കാനായി പലരും ആഹാരം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.
ഈ ചൂട് കാലത്ത്, നമുക്ക് കൂടുതല്‍ കരുത്ത് നേടാന്‍ നാം തണുത്ത ജ്യൂസും മറ്റും അമിതമായി കഴിക്കാറുമുണ്ട്. എന്നാല്‍ ഇങ്ങനെ കഴിക്കുന്നതിന് പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് പലരും അറിയുന്നില്ല. അമിത വണ്ണം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ കാലം ആണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അറിഞ്ഞോളൂ, കലോറിയും കൊഴുപ്പും എല്ലാം കുറഞ്ഞ പഴങ്ങളും പച്ചക്കറികളും ഉണ്ട്. ഈ വേനല്‍ക്കാലത്ത് കഴിക്കാനും ശരീരത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തതുമായവ, അത് ഏതൊക്കെയാണെന്നല്ലേ, അറിഞ്ഞോളൂ.
1. കുക്കുമ്പര്‍ അഥവാ സാലഡ് വെള്ളരി : വേനല്‍ക്കാലത്ത് കഴിക്കാന്‍ ഏറ്റവും ഉത്തമമായ പച്ചക്കറികളില്‍ ഒന്നാണ് കുക്കുമ്പര്‍ അഥവാ കക്കിരി. ഇത് ഒരു പഴമാണ്, എന്നാല്‍ പച്ചക്കറിയായാണ് ഉപയോഗിക്കുന്നത്. സാലഡുകള്‍, സ്മൂത്തികള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ ഇത് ഉത്തമമാണ്. നമ്മുടെ ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനും വയറിലെ കൊഴുപ്പ് കുറക്കാനും കക്കിരി അത്യുത്തമമാണ്. കൂടാതെ ഇതില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.
2. തക്കാളി: വേനല്‍ക്കാലം അല്ലെങ്കിലും നമ്മുടെ ഭക്ഷണ രീതിയില്‍ തക്കാളി വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. വേനല്‍ക്കാലത്തും ഇത് അത്യുത്തമമാണ്. യഥാര്‍ത്ഥത്തില്‍ ഒരു പഴമായ തക്കാളി, സൂപ്പ്, സാലഡ് തുടങ്ങി കറികളിലും മറ്റുമാണ് ഉപയോഗിക്കുന്നത്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് .
3. വെണ്ടയ്ക്ക: നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക വേനല്‍ക്കാലത്ത് നമ്മുടെ ശരീരത്തിന് അത്യുത്തമമാണ്. വണ്ണം കുറയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ദഹന വ്യവസ്ഥയ്ക്കുമെല്ലാം ഉത്തമമാണ്.
4. ചീര: ഇലകളില്‍ ഏറ്റവും ഉത്തമം എന്ന് പറയാവുന്ന ചീര വേനല്‍ക്കാലത്തും ഉത്തമം തന്നെയാണ്. വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിരിക്കുന്ന ഈ ഇല സാധാരണയായി സാലഡുകള്‍, കറികള്‍, സ്മൂത്തി തുടങ്ങിയവയില്‍ ഉപയോഗിക്കുന്നു.
5. കയ്പക്ക: കയ്പയ്ക്കയുടെ രുചി കയ്പ്പ് ആയതുകൊണ്ട് തന്നെ ഭൂരിപക്ഷം ആളുകള്‍ക്കും ഇതിനോട് താല്‍പ്പര്യം ഇല്ല എന്നതാണ് സത്യം. എന്നാല്‍ അറിഞ്ഞോളൂ, ശരീര ഭാരം കുറയ്ക്കാന്‍ ഏറ്റവും ഉത്തമമാണ് ഈ കയ്പ്പ് വീരന്‍. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ഇത്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാനും ഇത് ഉത്തമമാണ്.
Post Your Comments