Latest NewsKeralaNews

ആവിണിശേരി പഞ്ചായത്തിന്റെ ഭരണം ബിജെപിയ്ക്ക്; ഹരിയുടെ അപേക്ഷ അംഗീകരിച്ച് ഹൈക്കോടതി

തൃശൂർ: ആവിണിശേരി പഞ്ചായത്തിന്റെ ഭരണം ഇനി ബിജെപിയ്ക്ക്. ബിജെപി സ്ഥാനാർത്ഥിയായ ഹരിയെ പഞ്ചായത്ത് പ്രസിഡന്റായി ഹൈക്കോടതി പ്രഖ്യാപിച്ചു. ഹരി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ആവിണിശേരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തേക്ക്‌ മത്സരിച്ചത് ഹരിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആവിണിശേരിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടത് ബിജെപിയാണ്.

Read Also: നിയമനം നേടിയത് ഡാറ്റാ തട്ടിപ്പ് നടത്തി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിലൂടെ; പികെ ബിജുവിൻ്റെ ഭാര്യയ്ക്കെതിരെ പരാതി

എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് യുഡിഎഫ് പിന്തുണ നൽകിയിരുന്നു. വോട്ടെടുപ്പിൽ വിജയിച്ച ഇടത് സ്ഥാനാർത്ഥി ജയിച്ച ഉടൻ സ്ഥാനം രാജി വെയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഹരി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

Read Also: ലൈംഗിക, അഴിമതി ആരോപണങ്ങളിൽ കുടുങ്ങി മാധ്യമ പ്രവർത്തകൻ; റിപ്പോർട്ടർ ചാനലിലെ എഡിറ്റർക്ക് കുരുക്ക് മുറുകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button