മുംബൈ: കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. കര്‍ണാടകയിലും കൊറോണ വൈറസ് രോഗം വ്യാപനം രൂക്ഷമാകുകയാണ്. കര്‍ണാടകയില്‍ ഇന്ന് പതിനേഴായിരത്തിന് മുകളിലാണ് കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് 419 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചത്. 56,783 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 6,47,933 ആയി ഉയർന്നു. ഇതുവരെയുള്ള രോഗ മുക്തി 30,61,174. ആകെ മരണം 59,970 ആയി ഉയർന്നു.
മുംബൈ നഗരത്തില്‍ മാത്രം 8,834 പേര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 6,617 പേര്‍ക്കാണ് രോഗ മുക്തി. 52 പേരാണ് മുംബൈയില്‍ മരിച്ചത്. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,489 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,565 പേര്‍ക്കാണ് രോഗ മുക്തി. ഇന്ന് 80 പേര് മരിച്ചു.
ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 11,41,998 ആയി. 10,09,549 പേര്‍ക്കാണ് ഇതുവരെയുള്ള രോഗ മുക്തി. നിലവില്‍ 1,19,160 ആക്ടീവ് കേസുകള്‍. ആകെ മരണം 13,270 ആയിരിക്കുന്നു.
Post Your Comments