COVID 19KeralaCinemaMollywoodLatest NewsNewsIndiaEntertainment

‘ആരും ഒന്നും പറയുന്നില്ലേ, ആർക്കും പരാതി ഇല്ല?’; കുംഭമേളയ്ക്കെതിരെ പാർവതി തിരുവോത്ത്

തബ്‍ലിഗ് ജമാഅത്തിനെ വിമർശിച്ചവർ കുംഭമേളയെ ഒന്നും പറയാത്തതെന്തെന്ന് പാർവതി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡിൻ്റെ രണ്ടാംതരംഗം രൂക്ഷമാവുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ പിന്നോട്ടുപോവുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയിൽ, കോവിഡ് സാഹചര്യത്തിൽ കുംഭമേള സംഘടിപ്പിക്കുന്നത് വലിയ ചർച്ചയാവുകയാണ്. കുംഭമേളയുമായി ബന്ധപ്പെട്ട് നടി പാർവതി തിരുവോത്തിന്റെ പ്രതികരണം ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ്.

തബ്‍ലിഗ് ജമാഅത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നവര്‍ക്ക് കോവിഡ് രണ്ടാം തരംഗ സമയത്ത് കുംഭ മേള സംഘടിപ്പിക്കുന്നവർക്ക് പരാതിയില്ലേയെന്ന് ചോദിക്കുകയാണ് നടി. അന്ന് ഈ വിഷയം ഉയർത്തി കാട്ടി നടന്ന ചാനൽ ചർച്ചയുടെ ഓഡിയോയും പരിഹാസത്തോടെ പാർവതി പങ്കുവച്ചിട്ടുണ്ട്. കുംഭമേളയിൽ പങ്കെടുത്തവരിൽ നൂറിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചതിൻ്റെ വാർത്തയും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്നുണ്ട്.

Also Read:വാക്സിൻ എടുക്കാത്ത വയോധികരിലും ചെറുപ്പക്കാരിലും രോഗം തീവ്ര നിലയിൽ, ഐസിയുകള്‍ നിറഞ്ഞു തുടങ്ങി

‘കുംഭമേളയെയും തബ്‍ലീഗി ജമാഅത്തിനെ കുറിച്ചും പറയുന്ന കമൻററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം. കോവിഡ് രണ്ടാം തരംഗത്തിലും ആയിരക്കണക്കിന് ആളുകൾ മാസ്ക് പോലുമില്ലാതെ ഒരുമിച്ചു കൂടുന്ന കുംഭമേളയെ എന്തു കൊണ്ടാണ് ഒരു മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളും വിമർശിച്ചു രംഗത്തുവരാത്തത്?’. കുംഭമേളയുടെ ദൃശ്യങ്ങൾക്കൊപ്പം അർണബ് ഗോസ്വാമി തബ്‍ലീഗി ജമാഅത്തിനെതിരെ രോഷാകുലനായി സംസാരിക്കുന്ന ശബ്ദം കൂട്ടിച്ചേർത്തുള്ള വീഡിയോയും പരിഹാസത്തോടെ പാർവതി പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button