KeralaLatest NewsNews

സിപിഎമ്മിനെതിരെ വ്യാജവാർത്ത നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ മാധ്യമ സ്ഥാപനം; ഏഷ്യാനെറ്റിനെതിരെ എം.വി ജയരാജൻ

‌കണ്ണൂർ : വ്യാജവാർത്ത നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ മാധ്യമ സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസെന്ന് സിപിഐ‌എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ. ഏഷ്യാനെറ്റിനെറ്റ് ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹത്തിലായിരുന്നു ജയരാജന്റെ പരാമർശം.

Read Also :  മാളിലും മാർക്കറ്റുകളിലും കയറണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; അടിയന്തിര യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി ശ്രീരാഗിനെ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്ത കൊടുത്തതിനെതിരെയായിരുന്നു പ്രതിഷേധം. വാർത്ത വ്യാജമാണെന്ന് പിന്നീട് ചാനൽ വ്യക്തമാക്കിയെങ്കിലും അതിനു മുൻപ് അത് എത്തേണ്ടിടത്ത് എത്തിയെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. കാലങ്ങളായി സിപിഎമ്മിനെതിരെ വ്യാജവാർത്തകൾ നിർമ്മിക്കുകയാണ് ഏഷ്യാനെറ്റ് ചെയ്യുന്നത്. ബിജെപി എം.പിയുടെ ഉടമസ്ഥതയിലുള്ള ചാനലായതുകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button