Latest NewsCinemaNewsBollywoodEntertainment

അകാലത്തിൽ പൊലിഞ്ഞ സഹോദരൻ ഞങ്ങൾ മൂന്ന് പേരിലുമുണ്ട് കങ്കണ റണാവത്ത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്ന താരമാണ് കങ്കണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ പല പ്രസ്താവനനകളും വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സഹോദരദിനത്തോടനുബന്ധിച്ച് സഹോദരി രങ്കോലി ചന്ദേലിനും സഹോദരന്‍ അക്ഷിദ് റണൗട്ടിനും ഒപ്പമുള്ള ബാല്യകാല ചിത്രങ്ങളാണ് കങ്കണ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തനിക്ക് മുതിര്‍ന്ന ഒരു സഹോദരന്‍ ഉണ്ടായിരുന്നതായും അദ്ദേഹം അകാലത്തില്‍ മരണപ്പെട്ടതായും ചിത്രം പങ്കുവെച്ചു കൊണ്ട് കങ്കണ വെളിപ്പെടുത്തി.

” ഇന്ന് സഹോദരദിനമാണോ? ഞങ്ങള്‍ക്കു മുന്‍പ് അമ്മയ്ക്ക് ഒരു മകനുണ്ടായിരുന്നു. അദ്ദേഹം അകാലത്തില്‍ മരിച്ചു. എനിക്ക് തോന്നുന്നത് ആ കുഞ്ഞിന്റെ മൂന്ന് കഷ്ണങ്ങളാണ് ഞങ്ങളെന്നാണ്. മരിച്ച സഹോദരനുമായി അതിശയകരമായ സാമ്യതകള്‍ ഞങ്ങള്‍ക്കുണ്ട്. കൂടാതെ ഞങ്ങളുടെ മുത്തച്ഛന്‍ ഇന്ദര്‍ സിങ്ങിനൊപ്പമുള്ള അപൂര്‍വ ചിത്രവും കണ്ടെത്താന്‍ സാധിച്ചു.” കങ്കണ കുറിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button