
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മാദ്ധ്യമ പ്രവര്ത്തകന്. ഒരു വെന്റിലേറ്റര്‍ പോലും ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്തവരാണ് രോഗികളെ കൈകാര്യം ചെയ്യുന്നത്. മെഡിക്കല്‍ കോളേജില്‍ നടക്കുന്നത് കെടുകാര്യസ്ഥതയും കൊലപാതകങ്ങളുമാണെന്ന് അഡ്വ. ഹരിഹരന് ആരോപിച്ചു.
കോവിഡ് ചികിത്സക്കായാണ് ഹരിഹരന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്നത്. കൃത്യമായ മാര്‍ഗനിര്‍ദേശവും പരിചരണവും നല്‍കാതെ അധികൃതര്‍ തന്നെ പീഡിപ്പിച്ചുവെന്ന് അദ്ദേഹം വിഡിയോയില്‍ പറയുന്നു. അവിടെയുള്ള രോഗിയെ പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ പീഡിപ്പിച്ചു. ആവശ്യമില്ലാതെ ആ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി.
എന്നാല്‍ അവിടെയുണ്ടായിരുന്നവര്‍ക്ക് വെന്റിലേറ്റര്‍ ഉപയോഗിക്കാന്‍ പോലും അറിയുമായിരുന്നില്ല. ആ രോഗിയെ അധികൃതര്‍ ഇത്തരത്തില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഹരിഹരന് വിഡിയോയിലൂടെ ആരോപിക്കുന്നു. മറ്റൊരു രോഗിയും ഇതേ രീതിയില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്നും ഹരിഹരന് ആരോപിക്കുന്നുണ്ട്.
video:
Post Your Comments