NewsIndiaInternational

തടസം മാറിയിട്ടും എവർഗിവണിന് ചലിക്കാനായില്ല; കാരണം ഇത്

സൂയസ് കനാലില്‍ യാത്രാ തടസ്സം സൃഷ്ടിച്ച ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്ത് അധികൃതര്‍ പിടിച്ചെടുത്തു. മാര്‍ച്ച്‌ 23 ന് സൂയസ് കനാലിലെ മണല്‍തിട്ടയില്‍ ഇടിച്ച്‌ കുടുങ്ങിയ എവര്‍ ഗിവണിനെ ആറ് ദിവസം നീണ്ട ശ്രമത്തിനൊടുവിലായിരുന്നു ചലിപ്പിക്കാനായത്. കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിലവ്, കനാലില്‍ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച്‌ വൻ നഷ്ടപരിഹാരം സൂയസ് കനാല്‍ അധികൃതര്‍ വിധിച്ചിരുന്നു.

നഷ്ടപരിഹാര തുകയായ 900 മില്യണ്‍ യു.എസ് ഡോളർ അടയ്ക്കാത്തിനെ തുടര്‍ന്നാണ് എവര്‍ ഗിവണ്‍ ഈജിപ്തിലെ സൂയസ് കനാല്‍ അതോറിറ്റി പിടിച്ചെടുത്തത്. കനാല്‍ മേധാവിയായ ഒസാമ റാബിയെ ഉദ്ധരിച്ച് ഈജിപ്തിലെ അല്‍-അഹ്‌റാം ദിനപ്പത്രമാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങളായിട്ടും കപ്പല്‍ ഉടമകള്‍ പണമടകാഞ്ഞതിനാലാണ് ഔദ്യോഗികമായി കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഒസാമ റാബിനൽകുന്ന വിശദീകരണം.

തിങ്കളാഴ്ച രാവിലെയാണ് ഇസ്മായിലിയയിലെ കോടതി കപ്പല്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈജിപ്തിലെ ഗ്രേറ്റ് ബിറ്റര്‍ ലേക്കിലാണ് എവര്‍ഗിവണ്‍ നങ്കൂരമിട്ടിരിക്കുന്നത്. ഇരുപത്തിയഞ്ചിലേറെ ഇന്ത്യൻ ജീവനക്കാരും കപ്പലിലുണ്ട്. നഷ്ടപരിഹാര തുക സംബന്ധിച്ച്‌ കനാല്‍ അതോറിറ്റിയമായി കപ്പല്‍ ഉടമകളും, ഇന്‍ഷുറന്‍സ് കമ്പനിയും ചേർന്ന് ചര്‍ച്ചകള്‍ നടക്കുന്നതായും സൂചനകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button