പത്തനംതിട്ട: കേട്ടുനിന്നവരില്‍ ഞെട്ടലുണ്ടാക്കി കുമ്പഴയില്‍ അഞ്ചുവയസുകാരിയെ കൊന്ന രണ്ടാനച്ഛന്റെ വിവരണം. കൊലപാതകം നടന്ന കുമ്പഴയിലെ വാടകവീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കുഞ്ഞിനോട് ചെയ്ത ക്രൂരപീഡനങ്ങള്‍ ഇയാള്‍ കാണിച്ചുകൊടുത്തത്. കൊലപാതകദിവസം രാവിലെ എട്ടുമണിയോടെ കുഞ്ഞിന്റെ അമ്മ ജോലിക്ക് പോയി. ഒന്‍പതുമണിയോടെയാണ് മര്‍ദനം തുടങ്ങിയതെന്ന് രണ്ടാനച്ഛന്‍ പറഞ്ഞു.
മദ്യക്കച്ചവടമുണ്ടായിരുന്ന വീട്ടില്‍ ഇതിനിടെ കുപ്പി വാങ്ങാനെത്തിയ രണ്ടുപേര്‍ കുഞ്ഞിനെ കണ്ടിരുന്നു. ഇവര്‍ വരുമ്പോള്‍ കുഞ്ഞ് ഇരിക്കുകയായിരുന്നു. ഇരുവരും മടങ്ങിയശേഷം കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും രണ്ടാനച്ഛന്‍ ശക്തിയായി പലതവണ അടിച്ചു. അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ആദ്യമൊക്കെ കുഞ്ഞ് കരഞ്ഞെങ്കിലും പിന്നീട് ശബ്ദമില്ലാതായി. കൈയിലുണ്ടായിരുന്ന പിച്ചാത്തി ഉപയോഗിച്ച് കുഞ്ഞിന്റെ കൈയിലും പുറത്തുമെല്ലാം പലതവണ വരയുകയും ചെയ്തു.
ചോര ഒഴുകിയതോടെ കുഞ്ഞ് മുറിയില്‍ തളര്‍ന്ന് കിടന്നു. ബോധം നഷ്ടപ്പെട്ടെന്ന് മനസ്സിലായ ഇയാള്‍ കുഞ്ഞിനെ കുളിപ്പിച്ചു. എന്നിട്ടും ബോധം വരാതായതോടെ അമ്മയെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. കഞ്ചാവിന്റെ ഉള്‍പ്പെടെയുള്ള ലഹരിയിലായിരുന്ന ഇയാള്‍ കുഞ്ഞിനൊപ്പം കിടന്നുറങ്ങി. അമ്മ വരുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. രണ്ടാനച്ഛനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് കോടതി നല്‍കിയത്. ഇയാള്‍ ഒരിക്കല്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ വലിയ പോലീസ് സന്നാഹത്തിലായി രുന്നു ഇയാളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
read also: കോഴിക്കോട് കപ്പല്‍ ബോട്ടിലിടിച്ച് രണ്ടുമരണം, 12 പേരെ കാണാതായി
കുഞ്ഞിന്റെ ശരീരത്തിൽ അറുപതിലേറെ മുറിവുകളും മർദിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. കഴുത്ത്, നെഞ്ച്, അടിവയർ എന്നിവിടങ്ങളിൽ വലിയ ക്ഷതമേറ്റെന്നാണ് മെഡിക്കൽ റിപ്പോർട്ട്.പോസ്റ്റ്‌മോർട്ടത്തിനുശേഷം പത്തനംതിട്ടയിൽ കൊണ്ടുവന്ന കുഞ്ഞിന്റെ മൃതദേഹം നഗരസഭാ ശ്മശാനത്തിൽ സംസ്കരിച്ചു. കുഞ്ഞിന്റെ അച്ഛനായ തമിഴ്നാട് സ്വദേശി ശവസംസ്കാരത്തിന് എത്തിയിരുന്നു. ഇദ്ദേഹവും കുഞ്ഞിന്റെ അമ്മയും തമ്മിൽ നിയമപരമായി വിവാഹം വേർപിരിഞ്ഞതാണ്.
കൊല്ലപ്പെട്ട അഞ്ചുവയസുകാരിയെ കൂടാതെ ഇവർക്ക് മറ്റൊരു മകളുമുണ്ട്. ഈ കുട്ടി അച്ഛനൊപ്പമാണുള്ളത്. സംഭവത്തിൽ അമ്മയ്ക്കും പങ്കുണ്ടെന്നും രണ്ടാനച്ഛനും അമ്മയും കൂടി കുട്ടിയെ തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്നും അച്ഛൻ ആരോപിച്ചു. രണ്ടാനച്ഛൻ നേരത്തേയും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇത് അമ്മയ്ക്ക് അറിയാമായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
Post Your Comments