സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന തീവ്രനിലപാടുകളുള്ള സംഘടനയിൽ പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ച കെ. ടി ജലീലിൻ്റെ നാൾവഴികൾ ഏറെ അമ്പരപ്പ് നിറയുന്നതാണ്. സിമിയിൽ പ്രവർത്തിച്ച് രണ്ട് തവണ മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം, ഇതോടെ സിമിയിൽ നിന്നും രാജിവെച്ച് മുസ്ളിം ലീഗിൽ ചേർന്നു. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്എഫില്‍ ചേരുകയും പിന്നീട് മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു.
Also Read:ബി.ജെ.പി നേതാവിനു നേരെ വധശ്രമം; പരിക്ക് ഗുരുതരം
പിന്നീട് പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ലീഗില്‍നിന്ന് പുറത്ത് പുറത്തുപോയി. നേതൃത്വവുമായുള്ള തർക്കങ്ങൾക്കൊടുവിലാണ് ജലീൽ പാർട്ടി വിട്ടത്. ലീഗിനെ തോൽപ്പിക്കാൻ ജലീൽ കണ്ടെത്തിയ മാർഗമായിരുന്നു ഇടതുപക്ഷം. മലപ്പുറത്ത് ലീഗിനെ പിടിച്ചു കെട്ടുകയെന്ന ഉദ്ദേശവുമായി 2006-ല്‍ കുറ്റിപ്പുറത്ത് ലീഗിന്റെ അതികായന്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതുപക്ഷം ജലീലിനെ നിർത്തി. അന്ന് ജലീൽ ജയിച്ചുജയറി. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു ആ ജയം.
പിണറായി വിജയന്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ആണ് ജലീലിന് ലഭിച്ചത്. എന്നാല്‍ രണ്ടര വര്‍ഷത്തിനു ശേഷം ഈ വകുപ്പ് മാറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കി. ബന്ധുനിയമന വിവാദത്തെ തുടർന്ന് വീട്ടിലായ ജലീൽ ലോകായുക്ത റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രാജിവെച്ചിരിക്കുന്നത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. താൻ ഇതുവരെ ദേശദ്രോഹമോ അല്ലെങ്കിൽ ഖജനാവിന് യാതൊരു നഷ്ടമോ വരുത്തിയില്ലെന്നു ജലീൽ പറയുന്നു.
Post Your Comments