
ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് മാസത്തിൽ ആരംഭിക്കും. മെയ് 11 മുതൽ ആരംഭിക്കുന്ന മത്സരം ന്യൂഡൽഹിയിലെ കെ ഡി ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മെയ് 16 നാണ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ കലാശക്കൊട്ട്. കാണികൾക്ക് പ്രവേശനം അനുവദിക്കില്ല. ഒളിമ്പിക്സിനായുള്ള യോഗ്യതാ മത്സരം കൂടിയായതിനാൽ ലോകോത്തര താരങ്ങളെല്ലാം ടൂർണമെന്റിൽ പങ്കെടുക്കും.
114 പുരുഷ താരങ്ങളും 114 വനിതാതാരങ്ങളും മത്സരത്തിൽ പങ്കെടുക്കും. വനിതാ ഒളിമ്പിക്സ് ചാമ്പ്യൻ കരോളിന മാരിനും ലോക ഒന്നാം നമ്പർ പുരുഷ താരം കെന്റോ മെമോട്ടയുമെല്ലാം മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും 27 വനിതാ താരങ്ങളും 21 പുരുഷ താരങ്ങളും ടൂർണമെന്റിൽ മാറ്റുരയ്ക്കും.
Post Your Comments