ദോഹ: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറിൽ മരിച്ചു. 43, 70 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ ആകെ മരണം 335 ആയി ഉയർന്നു. ഇന്നലെ 973 പേർക്കുകൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 740 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
233 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. രാജ്യത്ത് മഹാമാരിയുടെ രണ്ടാംവരവിെൻറ പ്രധാന കാരണം ക്വാറൻറീൻചട്ടങ്ങൾ ലംഘിച്ചതാണെന്ന് നേരേത്തതന്നെ അധികൃതർ അറിയിക്കുകയുണ്ടായി. 559 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ 20469 ആണ്. ഇന്നലെ 14493 പേരെയാണ് പരിശോധിച്ചത്. ആകെ 1808736 പേർക്ക് പരിശോധന നടത്തിയപ്പോൾ 190998 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായിരിക്കുന്നത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 170194 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. നിലവിൽ 1713 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 240 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 473 പേരുമുണ്ട്. ഇതിൽ 43 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്. ഇതുവരെ 1104726 ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ നൽകിയത്. രാജ്യത്തെ പ്രായപൂർത്തിയായവരിൽ 29.8 ശതമാനം പേരും ഒരു ഡോസെങ്കിലും കോവിഡ് വാക്സിൻ സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
Post Your Comments