കൊല്‍ക്കത്ത : ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം പ്രാദേശിക അടിസ്ഥാനത്തിൽ മാത്രമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മൊഹമ്മദ് സലിം. സഖ്യം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണോ എന്ന് പിന്നീട് ആലോചിക്കുമെന്നും നിലവിലുള്ളത് സംസ്ഥാനടിസ്ഥാനത്തിലുള്ള സഖ്യം മാത്രമാണെന്നും മൊഹമ്മദ് സലീം പറഞ്ഞു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇടതുപക്ഷം വിശാല സഖ്യം രൂപീകരിച്ചതിന് ശേഷം തൃണമൂൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും പരാജയത്തിനായി ശ്രമിക്കുകയാണ്. ഇവിടുത്തെ ജനങ്ങൾ സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും സാമ്പത്തിക നയങ്ങൾ മടുത്തിരിക്കുന്നു. ഇടതുപക്ഷത്തിൻ്റേത് മതേതര മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : ക്രൈം നന്ദകുമാറിനെതിരെ സ്പീക്കര്‍ മാനനഷ്ട കേസ് കൊടുത്തു
ബംഗാൾ ഇന്ത്യയിലെ ഏറ്റവും പ്രധാന സംസ്ഥാനമാണ്. ഇവിടുത്തെ ഇപ്പോഴത്തെ സഖ്യം സംസ്ഥാന അടിസ്ഥാനത്തിലാണ്. ഇതും ദേശീയ തല സഖ്യവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ദേശീയ തെരഞ്ഞെടുപ്പ് വരുമ്പോൾ സഖ്യത്തെ കുറിച്ച് തീരുമാനിക്കുമെന്നും മൊഹമ്മദ് സലീം പറഞ്ഞു. ഐഎസ്എഫ് വർഗ്ഗീയ പാർട്ടിയാണെന്ന വാദം നിരാശ കൊണ്ട് ഉന്നയിക്കുന്ന ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments