മംഗലാപുരത്ത് പുറംകടലിൽ കപ്പൽ ബോട്ടിലിടിച്ച് 7 പേരെ കാണാതായി. മംഗലാപുരത്തുനിന്ന് മീൻപിടിക്കാൻ പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. രണ്ടുപേർ മരിച്ചു. 5 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ബോട്ടിലുണ്ടായിരുന്ന ഏഴ് പേർ തമിഴ്നാട് സ്വദേശികളാണ്. ബാക്കിയുള്ളവർ ഒഡീഷ, ബംഗാൾ സ്വദേശികളാണ്. ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ബോട്ട്.
കോസ്റ്റ് ഗാർഡിന്റെ മൂന്ന് കപ്പലുകൾകൂടി രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. അപകടത്തിന് ഇടയായ കപ്പൽ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് കോസ്റ്റ് ഗാർഡിന്റെ രാജദൂത് ബോട്ടും, ഹെലികോപ്ടറും തിരച്ചിൽ തുടരുന്നു. അപകടത്തിന് ഇടയാക്കിയ കപ്പല്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
Post Your Comments