ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എ.ആർ റഹ്മാൻ. ഇപ്പോഴിതാ നഷ്ടമായി എന്ന് കരുതിയ ഓസ്‌കര്‍ ട്രോഫികൾ തിരികെ ലഭിച്ചതിനെക്കുറിച്ച് പറയുകയാണ് എ.ആർ റഹ്മാൻ. തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ റഹ്മാന്‍ അമ്മ കരീമ ബീഗത്തിനെയാണ് ഏല്‍പ്പിച്ചിരുന്നത്. അമ്മയുടെ മരണശേഷമാണ് റഹ്മാന്‍ ഓസ്‌കര്‍ ട്രോഫിയെക്കുറിച്ചോര്‍ത്തത്. എന്നാൽ അമ്മ എവിടെയാണ് അത് സൂക്ഷിച്ച് വെച്ചിരിക്കുന്നത് എന്ന് റഹ്മാന് അറിവുണ്ടായിരുന്നില്ല.
പിന്നീട് തന്റെ മകനാണ് അത് കണ്ടെത്തിയതെന്ന് റഹ്‌മാൻ പറയുന്നു. ഒരു തുണിയില്‍ പൊതിഞ്ഞ് ഭദ്രമായി അമ്മ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ട്രോഫികള്‍ കണ്ടെത്തിയപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായതെന്ന് റഹ്മാന്‍ പറഞ്ഞു.
ഡാനി ബോയില്‍ സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിനായിരുന്നു ഓസ്‌കര്‍ റഹ്മാന്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. അഞ്ച് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചപ്പോള്‍ മികച്ച ഒറിജിനല്‍ സോങ്, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നീ വിഭാഗങ്ങളില്‍ റഹ്മാന്‍ പുരസ്‌കാരം നേടി.
Post Your Comments