മുംബൈ: കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍15 അര്‍ധരാത്രി മുതല്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 15 ദിവസം അല്ലെങ്കില്‍ മൂന്നാഴ്ച അടച്ചിടാനാണ് സംസ്ഥാനസര്‍ക്കാരിന്റെ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇന്ന് രാത്രി എട്ടരയ്ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്തെ അഭിസംബോധന ചെയ്യും.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ റമസാന്‍ മാസത്തിലെ കൂട്ടായ്മകള്‍ക്കും ഘോഷയാത്രകള്‍ക്കും നിരോധം ഏര്‍പ്പെടുത്തി. പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പുറത്തിറക്കും. ഇന്നലെ അരലക്ഷത്തിലേറെ പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
സിബിഎസ് ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട് .
Post Your Comments