Latest NewsIndiaNews

പൗരത്വ നിയമം നടപ്പായാൽ ഗൂർഖ വിഭാഗത്തിലെ ഒരാൾ പോലും ഇന്ത്യ വിടേണ്ടിവരില്ല ; അമിത് ഷാ

കലിംപോംഗ് : പൗരത്വ നിയമം നടപ്പായാൽ ഗൂർഖ വിഭാഗത്തിലെ ഒരാൾ പോലും ഇന്ത്യ വിടേണ്ടിവരില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. പശ്ചിമബംഗാളിലെ കലിംപോംഗ് മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘’പശ്ചിമ ബംഗാളിൽ മമതയും തൃണമൂലും ജനങ്ങളിൽ തെറ്റിദ്ധാരണകളും നുണകളുമാണ് പ്രചരിപ്പിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററിൽ ഇന്ത്യയിൽ നിലവിൽ താമസിക്കുന്നവരുടെ പൗരത്വത്തെ സംബന്ധിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശമാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഗൂർഖകളെ പുറത്താക്കുമെന്ന പച്ചക്കള്ളം പ്രചരിപ്പിച്ചാണ് ദീദി കളിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയണം’’ അമിത് ഷാ പറഞ്ഞു.

Read Also  :  കടകൾ 9 മണി വരെ, ഹോട്ടലുകളിലും കർശന നിയന്ത്രണങ്ങൾ; പുതിയ നിയന്ത്രങ്ങളിങ്ങനെ

ആദ്യം കമ്യൂണിസ്റ്റുകളും ഇപ്പോൾ തൃണമൂലും ഗൂർഖാ സമൂഹത്തെ ബുദ്ധിമുട്ടിക്കുകയാണ്.
കലാപമുണ്ടാക്കി അവരുടെ കുടുംബങ്ങളെ അനാഥരാക്കി. ഗൂർഖകളെ ഓടിച്ച് ആ പ്രദേശം രാജ്യദ്രോഹികൾക്ക് നൽകാനാണ് ദീദിയുടെ ശ്രമം. 1200 ഗൂർഖകൾക്കാണ് വിവിധ അക്രമങ്ങളിലായി ജീവൻ നഷ്ടപ്പെട്ടത്. നിങ്ങൾക്കുണ്ടായ എല്ലാ നാശനഷ്ടങ്ങളും തിരികെ നൽകാൻ ബിജെപിയുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എല്ലാ അക്രമസംഭവങ്ങളുടെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുമെന്നും അമിത് ഷാ ഉറപ്പുനൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button