റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരവേട്ട ആരംഭിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച ഭീകരനെ വധിച്ചു. ദന്ദേവാഡയിലെ ഗാദാം-ജുംഗംപാൽ വന മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
Read Also : കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രിക്കാനാകാതെ മഹാരാഷ്ട്ര ; ഞായറാഴ്ച മാത്രം 63294 രോഗികൾ
തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭീകരൻ വെട്ടി ഹംഗയെയാണ് വധിച്ചത്. ഇയാൾ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നിർണായക നീക്കം. പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിൽ ഉൾപ്പെടെ ഹംഗ പ്രതിയാണ്.
ആയുധങ്ങളും ഇയാളുടെ പക്കൽ നിന്നും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. 8 എംഎം പിസ്റ്റൽ, നാടൻതോക്ക്, രണ്ട് കിലോ ഐഇഡി, ഗ്രനേഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
Post Your Comments