ജോസഫ് എന്ന സിനിമയിലൂടെ നായകവേഷത്തിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് ജോജു ജോർജ്. അതുവരെ ചെയ്ത ചെറിയ വേഷങ്ങളുടെയെല്ലാം കഥകളെ പിന്നിലാക്കിക്കൊണ്ട് പിന്നീട് നായകനും നിർമ്മാതാവും ഒക്കെയായി സിനിമയിൽ വെന്നിക്കൊടിപാറിക്കുകയാണ് ജോജു ഇപ്പോൾ. തന്റെ നാല്പതാമത്തെ പൊലീസ് വേഷമാണ് നായാട്ടിലേത് എന്ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ജോജു പറയുന്നു.
‘ജോസഫി’ന്റെ സമയത്തു കേട്ട കഥ പിന്നീടു പല ചർച്ചകളിലൂടെ കടന്നുപോയി. കേട്ടപ്പോൾത്തന്നെ ഏറെ ഇഷ്ടമായ കഥ പിന്നീട് മാർട്ടിൻ പ്രക്കാട്ടിനോടു പറഞ്ഞു. കഥ പറയുന്ന സമയത്ത് ഞാൻ അതിൽ അഭിനയിക്കുമെന്നു വിചാരിച്ചതേയില്ല. പക്ഷേ, ദൈവനിയോഗം പോലെ ആ കഥാപാത്രം എന്റെ അടുക്കലെത്തി. ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് സുഹൃത്തുക്കൾ എന്നോടു പറഞ്ഞത്. അത്രയും ഹെവി കഥാപാത്രമാണ് മണിയൻ. ജോജു പറഞ്ഞു.
‘പൊക്കവും വണ്ണവുമുള്ളതു കൊണ്ട് ഏറെയും വന്നിട്ടുള്ളതു പൊലീസ് കഥാപാത്രങ്ങളാണ്. ഈ കഥാപാത്രത്തെ നേരത്തേ കേട്ടു പരിചയമുള്ളതു കൊണ്ട് ഞാനും കഥാപാത്രത്തിന് ഒരു രൂപം നൽകി. എന്റെ ഏറ്റവും തടി കൂടിയ അവസ്ഥയിലുള്ള കഥാപാത്രമാണ്’. 132 കിലോ ഭാരമുണ്ട് മണിയനെന്ന പൊലീസിനിന്നും ജോജു പറയുന്നു.
Post Your Comments