Latest NewsKeralaNews

സത്യപ്രതിജ്ഞാ ലംഘനം; ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെ ടി ജലീലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജലീലിന്റെ ബന്ധുവിനായി ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ യോഗ്യതയിൽ മാറ്റം വരുത്തി നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹം പറഞ്ഞു.

ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്നും ലോകായുക്ത വിധിച്ചത് യോഗ്യതയിൽ മാറ്റം വരുത്തിയതു കൊണ്ടാണ്. ജലീലിനൊപ്പം മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ തുല്യപങ്കുണ്ട്. സത്യപ്രതിജ്ഞാ ലംഘനമാണ് ഇരുവരും നടത്തിയത്. ലോകായുക്ത വിധിയെ തള്ളിക്കളയുകയും ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിനും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Read Also: കോഴിക്കോട്- ദുബായ് സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി; കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ഇടപാടുകളും ജലീൽ വഴിയാണ് നടത്തുന്നത്. വിദേശ കോൺസുലേറ്റുമായി വഴിവിട്ട ബന്ധം, മാർക്ക് ദാനം, മലയാള സർവ്വകലാശാല ഭൂമി വിവാദം എന്നിങ്ങനെ നിരവധി വിവാദങ്ങൾ ജലീലിനെതിരെ ഉയർന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിച്ചത് ഇക്കാര്യം കൊണ്ടാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടെയും മതമൗലിക ശക്തികളിലേക്കുള്ള പാലമാണ് ജലീൽ. രാജ്യത്തെ ഭരണഘടനയോടും ജനാധിപത്യത്തോടും ജലീലിന് പുച്ഛമാണെന്നും ഇ പി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും കിട്ടാത്ത പരിഗണന ജലീലിന് കിട്ടുന്നതെന്തുകൊണ്ടാണെന്ന് സിപിഎം അനുഭാവികൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: മദ്യപിച്ചും ലഹരിയിൽ മുങ്ങിയും അബോധാവസ്ഥയിലായ നൂറോളം യുവതി യുവാക്കൾ; കൊച്ചിയിലെ നിശാപാര്‍ട്ടിയിലെ റെയ്ഡിൽ കണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button