കശ്മീര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേന നാല് വ്യത്യസ്ത പ്രദേശങ്ങളിലായി നടത്തിയ സേനാനീക്കങ്ങളില്‍ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഡി.ജി.പി അറിയിച്ചു. ‘കഴിഞ്ഞ 72 മണിക്കൂറുകള്‍ക്കകം 12 തീവ്രവാദികളെ കൊന്നു. ബിജ്ബെഹാരയിലെ സേനാനീക്കം കഴിഞ്ഞു. ഇവിടെ ലഷ്‌കര്‍ ഇ ത്വയ്ബയില്‍ പ്രവര്‍ത്തിച്ച രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി. ഹരിപൊറയിലെ അല്‍ ബാദറില്‍ മൂന്ന് തീവ്രവാദികളെ കൊന്നു. ട്രാളിലും ഷോപിയാനിലും നടത്തിയ സേനാനീക്കത്തില്‍ ആകെ ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു,’ ഡി.ജി.പി ദില്‍ബാഗ് സിംഗ് പറഞ്ഞു.
ബിജ്ബെഹാരയില്‍ നടത്തിയ സൈനികനീക്കത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ നേരത്തെ ഗോരിവാനില്‍ മൊഹമ്മദ് സലീം അഖൂന്‍ എന്ന ജവാന്റെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരു 14 കാരനും ഉള്‍പ്പെട്ടിട്ടുണ്ട്. കുറച്ച് ദിവസമായി വീട്ടില്‍ നിന്നും കാണാതായതാണ് ഈ 14കാരന്‍. ഈ കുട്ടിയെ രക്ഷിക്കാന്‍ സൈന്യം കാര്യമായി ശ്രമിച്ചിരുന്നു. ജീവനോടെ കീഴടങ്ങാന്‍ സൈന്യം പലതവണ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെ വരെ സംഘട്ടനസ്ഥലത്തേക്ക് എത്തിച്ച് കുട്ടിയെ ആയുധം താഴെയിടാന്‍ പ്രേരിപ്പിച്ചുനോക്കിയിരുന്നു. പക്ഷെ മറ്റുതീവ്രവാദികള്‍ കുട്ടിയെ കീഴടങ്ങാന്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് മറ്റ് തീവ്രവാദികളോടൊപ്പം കുട്ടിയും വെടിയേറ്റ് മരിച്ചു.
Post Your Comments