KeralaLatest NewsNews

‘ക്യാപ്റ്റൻ്റെ തലയിൽ ഇപ്പോഴേ മുണ്ട് ഇട്ടു’; മുഖ്യമന്ത്രിയുടെ കട്ടൗട്ടിൻ്റെ മുഖം മറച്ച് ചാക്ക്

വെയിൽ ഏറ്റ് നിറം മങ്ങാതിരിക്കാനെന്ന് സൈബർ സഖാക്കൾ

കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിൻ്റെ തല ചാക്ക് കൊണ്ട് മറച്ച നിലയിൽ. പിണറായി വിജയന്‍റെ കട്ടൗട്ടിന്‍റെ തലയിൽ കൂടി മൂടിയ നിലയിലാണ് ചാക്കുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ തലയിൽ മുണ്ട് ഇട്ടുവെന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. അതേസമയം, വെയിൽ ഏറ്റ് കട്ടൗട്ട് നശിക്കാതിരിക്കാനാണ് ചാക്കിട്ടതെന്നാണ് സൈബർ സഖാക്കൾ വാദിക്കുന്നത്.

Also Read:‘ആടുജീവിതമെഴുതിയ ബെന്യാമിനിപ്പോൾ ജീവിച്ചു തീർക്കുന്നത് കഴുതയുടെ ജീവിതം’; സാംസ്‌കാരിക പ്രവർത്തകർക്കെതിരെ കെ എം ഷാജി

നേരത്തേ, മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിൻ്റെ തല വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. കണ്ണുര്‍ പാര്‍ട്ടി യിയിലെ വിഭാഗീയതയുടെ ഭാഗമാണോ ഈ തല വെട്ടിമാറ്റല്‍ എന്ന സംശയമായിരുന്നു സംഭവത്തിൽ പലരും ഉന്നയിച്ചത്. സിസിടിവി ദൃശ്യങ്ങൾ വരെ പരിശോധിച്ചെങ്കിലും സംഭവത്തിലെ വില്ലനെ കണ്ടെത്താനായില്ല.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത്തരം സംഭവങ്ങൾ സ്ഥിരമാവുകയാണ്. സംഭവത്തിന് പിന്നിൽ ശത്രുക്കളായ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപണമുയർത്തിയെങ്കിലും പിണറായി പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button