ജയ്പുര്‍: ബിജെപിയിലേക്ക് കൂറുമാറ്റം ഭയന്ന് ആസാമില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മഹാസഖ്യത്തിലെ സ്ഥാനാര്‍ഥികളെ രാജസ്ഥാനിലെ ജയ്പുരിലേക്കു മാറ്റി. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടി(എഐയുഡിഎഫ്)ന്റെ സ്ഥാനാര്‍ഥികളാണു രാജസ്ഥാനിലെത്തിയവരിലേറെയും. കുതിരക്കച്ചവടം ഭയന്ന് എംഎല്‍എമാരെ മറ്റിടങ്ങളിലേക്കു മാറ്റുന്നത് പല തവണ സംഭവിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുന്‍പേ സ്ഥാനാര്‍ഥികളെ മാറ്റുന്നത് ആദ്യമായാണ്.
ജയ്പുരിലെ ഹോട്ടല്‍ ഫെയര്മോണ്ടിലാണ് ആസാമിലെ സ്ഥാനാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍പ് സച്ചിന് പൈലറ്റിന്റെ നേതൃത്വത്തില്‍ വിമതനീക്കമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചത് ഇതേ ഹോട്ടലിലായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് സ്ഥാനാര്‍ഥികളെ രാജസ്ഥാനിലെത്തിച്ചത്.
read also: മഴക്കാലമാണ് വരുന്നത്, സൂക്ഷിക്കണം; ജാഗ്രതാ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സംസ്ഥാനം
20 സ്ഥാനാര്‍ഥികളെ ജയ്പുരിലെത്തിച്ചെന്ന് രാജസ്ഥാന് നിയമസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞു. മൂന്നു ഘട്ടമായി തെരഞ്ഞടുപ്പ് നടന്ന ആസാം തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനു പൂര്‍ത്തിയായിരുന്നു.
Post Your Comments