സ്ത്രീ സൗന്ദര്യത്തിൽ കൈ നഖങ്ങളുടെ അഴക് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. നീണ്ട നഖങ്ങളായതിനാൽ തന്നെ വളരെ ശ്രദ്ധയോടെയാണ് പെൺകുട്ടികൾ തങ്ങളുടെ നഖങ്ങളെ സംരക്ഷിക്കുന്നത്. നഖം നോക്കി സൗന്ദര്യവും വൃത്തിയും മാത്രമല്ല ആരോഗ്യവും മനസ്സിലാകാനാകും. എന്നാൽ പല മാർഗങ്ങളും പരീക്ഷിച്ച് നോക്കിയിട്ടും നഖങ്ങളെ സുന്ദരമാക്കാൻ കഴിയാത്തവർക്ക് നഖങ്ങളെ സംരക്ഷിക്കാൻ ചില ടിപ്സ് അറിയാം
നാരങ്ങ നീര് കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വച്ചാല്‍ നഖങ്ങളിലെ കറകൾ നീക്കം ചെയ്യാം. സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖത്തിന് സ്വാഭാവിക പരിചരണം നല്‍കണം.
നഖത്തിന് സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം
ജെല്ലി തേച്ച ശേഷം തുണികൊണ്ട് തുടച്ചാല്‍ മതി. വെളിച്ചെണ്ണ നഖത്തിലിടുന്നത് കൂടുതൽ ബലമുള്ളതാക്കാനും പെട്ടെന്ന് പൊട്ടാതിരിക്കാനും സഹായിക്കും.
Post Your Comments