ദഹന പ്രക്രിയ പലപ്പോഴും നമ്മളില്‍ സുഖമമാവാറില്ല. ഭക്ഷണം അകത്തു ചെന്നതിന് ശേഷം പലപ്പോഴും വീര്‍പ്പ് മുട്ടുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. പൊണ്ണത്തടി ഇതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. അതേസമയം അമിത മദ്യപാനവും, അമിത ഭക്ഷണവുമാണ് ദഹന പ്രശ്‌നത്തിന് പ്രധാന കാരണം. കൂടാതെ വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുങ്ങിയവയും ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും ദഹന പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ..
നല്ല ഉറക്കം
ദഹന പ്രശ്‌നങ്ങള്‍ അകറ്റാനും ആരോഗ്യകരമായ കുടലിന് നല്ല ഉറക്കം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറക്കം ഉറപ്പാക്കുക.
വ്യായാമം
ദഹന, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്ന് വ്യായാമം ചെയ്യുക എന്നതാണ്. നടത്തം, സ്‌ക്വാറ്റ്, പ്രാണായാമം, കോണി പടികള്‍ കയറിയിറങ്ങുക എന്നിവ ശീലമാക്കുക. ഇവ ചെയ്യുന്നത് വയറുവേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.
വജ്രാസനം
വജ്രാസനം ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു. ആര്‍ത്തവരോഗങ്ങള്‍, ഹെര്‍ണിയ, പൈല്‍സ് എന്നിവ ഉള്ളവര്‍ക്ക് ഇത് ഗുണകരമാണ്. വജ്രാസന ദഹന അവയവങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. മാത്രമല്ല മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ഫൈബറിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഫൈബര്‍ ദഹനത്തിന് ഗുണം ചെയ്യുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത പരിമിതപ്പെടുത്തുകയും ചെയ്യും. ഇവ കുടല്‍ ബാക്ടീരിയയെ പോഷിപ്പിക്കുന്നു, വന്‍കുടല്‍ ഭിത്തിയെ പോഷിപ്പിക്കുന്നു, മലബന്ധം തടയുന്നു. ദൈനംദിന ഭക്ഷണത്തില്‍ പഴങ്ങളും പച്ച ഇലക്കറികളും ഉള്‍പ്പെടുത്തുക.
Post Your Comments