Latest NewsKeralaCinemaMollywoodNewsEntertainment

ഇന്ത്യയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്ന്; ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ അഭിനന്ദിച്ച് റാണി മുഖർജി, കണ്ടില്ലെന്ന് പൃഥ്വിരാജ്

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ അഭിനന്ദിച്ച് റാണി മുഖർജി

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഭാഷയുടെ അതിർവരമ്പുകൾ താണ്ടി നിരവധി പേരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് ബോളിവുഡ് താരം റാണി മുഖർജി. നടൻ പൃഥ്വിരാജിനോടാണ് റാണി മുഖർജി ചിത്രം കണ്ട കാര്യം പറഞ്ഞത്. ഇതിൻ്റെ അയച്ച വാട്‍സ് ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചു കൊണ്ട് സംവിധായകൻ ജിയോ ബേബിയാണ് തന്റെ ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Also Read:സിനിമാ നിർമ്മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും ആത്മഹത്യ ചെയ്ത നിലയിൽ

‘പൃഥ്വി ഇത് ഞാനാണ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്ന ചിത്രം കണ്ടു, അതിമനോഹരമാണെന്ന് തിരിച്ചറിയുന്നു. എനിക്ക് സിനിമ ഒരുപാട് ഇഷ്ടമായെന്ന് സംവിധായകനോട് ഒന്നു പറയാമോ? അടുത്ത കാലത്ത് പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. താങ്കളുടെ പേര് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത് കണ്ടത് കൊണ്ടാണ് താങ്കളിലൂടെ ഇത് അറിയിക്കാമെന്ന് കരുതിയത്. നമുക്ക് ഉടനെ വീണ്ടും സംസാരിക്കാം’ എന്നാണ് റാണി മുഖർജി ചിത്രത്തെ കുറിച്ച് പറഞ്ഞത്.

റാണിയുടെ സന്ദേശം ജിയോയുമായി പങ്കുവെക്കവേ താൻ ഇനിയും ചിത്രം കണ്ടിട്ടില്ലെന്നും, എങ്കിലും ഈ മഹത്തായ വിജയത്തിൽ ആശംസകൾ അറിയിക്കുന്നു എന്ന് പൃഥ്വിരാജും കുറിക്കുന്നു. ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി ‘ആഹ്‌ളാദം, ആമസോൺ എഫക്ട് ‘ എന്ന പേരിലാണ് ഈ സ്ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button